ഞാന്‍ അബുദാബിയില്‍ ഒരു ഇലക്ട്രിക്ക് കമ്പനിയില്‍ ജോലി ചെയ്യുന്ന കാലം, വര്‍ഷം കൃത്യമായി ഓര്‍മ്മയില്ലാട്ടോ, എന്റെ സഹ പ്രവര്ത്തകനായി ഒരു ഗോവക്കാരന്‍ സെക്രട്ടറി ഉണ്ടായിരുന്നു. ഒരു പാട് വര്‍ഷങ്ങളായി അബുദാബിയില്‍ ഉള്ള ഒരാള്‍, സത്യം പറഞ്ഞാല്‍ ഒരു അരപിരിയന്‍ എന്നു പറയാം, പക്ഷെ അങ്ങിനെയൊക്കെ ആണെങ്കിലും ആള്‍ നല്ലവനാണ്ട്ടൊ, ഒരു പരസഹായി, അവന്റെ ഈ പരസഹായം നിമിത്തം പുള്ളിക്കാരന് ആകെ പാപ്പരായി, അതു വേറെ കഥ.
പറയാന് വന്നത്,
ഒരിക്കല് അവന്റെ നാട്ടില്‍ നിന്നും ഒരു പള്ളിയിലെ വികാരി (അച്ചന്‍) അബുദാബിയില്‍ സന്ദര്‍ശനത്തിന് വന്നു. കൂടെ കൂടെ പലരും സന്ദര്‍ശനത്തിന് വരാറുണ്ടല്ലൊ, അതുപോലെ ഇദ്ദേഹവും എന്തോ ഫണ്ട് ശേഖരണാര്‍ത്ഥം വന്നതാണ്. നമ്മുടെ ഈ പരസഹായി സെക്രട്ടറി ഇയാളെ ഞങ്ങളുടെ ഓഫീസിലും കൊണ്ടുവന്നു, ഓഫീസ് ഒന്ന് കാണാനും, മറ്റുള്ളവരെ പരിചയപ്പെടലും കൂട്ടത്തില് ഫണ്ട് പിരിവുമായിരുന്നു ലക്ഷ്യം. എല്ലാവരേയും പരിചയപ്പെടുത്തിയ കൂട്ടത്തില്‍ വിദ്വാന്‍ അച്ചനേയും കൂട്ടി ഞങ്ങളുടെ ഫിനാന്‍സ് മാനേജറുടെ അടുത്തും പോയി, മാനേജര്‍ ഒരു ജോര്‍ദ്ദാനിയായിരുന്നു, അച്ചന്‍ ആണെങ്കിലോ വളരെ ചെറുപ്പവും, കൂടാതെ അച്ചന്മാര്‍ ധരിക്കുന്ന തരത്തിലുള്ള വസ്ത്രങ്ങളൊന്നുമായിരുന്നില്ല (ളോഹ) ധരിച്ചിരുന്നത്, സാധാരണ പാന്റ്റും ഷര്ട്ടുമിട്ട്, നല്ല അടിപൊളി സ്റ്റൈലില്‍ ആയിരുന്നു. ഫിനാന്‍സ് മാനേജരുടെ മുറിയില് ചെന്ന ഉടനെ, അയാള്‍ തല ഉയര്‍ത്തി ആഗതരെ ഒന്ന് നോക്കി, അപ്പൊള്‍ നമ്മുടെ സെക്രട്ടറി മാനേജരോട് പറഞ്ഞു,
Sir, “this is our Father”
മാനേജര് ആകെ അമ്പരന്നുകൊണ്ട് ചോദിച്ചു,
Is this your Father?
കേട്ടു നിന്ന ഞങ്ങള്‍ പരിസരം പോലും മറന്ന് പൊട്ടിച്ചിരിച്ചുപോയി. ഇന്നും പഴയ സഹപ്രവ്ര്ത്തകരെ കാണുമ്പോള് ഈ കഥ പറഞ്ഞ് ചിരിക്കാറുണ്ട്.
Tags: