2009 ഓഗ 18

മൌന നൊമ്പരം



എന്റെ ആദ്യ കവിത ( കവിത എന്ന് വിളിക്കാമോ എന്ന് അറിയില്ല)........


എന്‍ ചിത്തം വ്യാകുല മായതെന്തേ,
പ്രിയതന്‍ പരിദേവനങ്ങളോ അതോ
അമ്മതന്‍ പരിഭവങ്ങളോ
കുഞ്ഞുങ്ങള്‍ തന്‍ രോദനങ്ങളോര്‍ത്താവാം.
ഒരു സന്ദര്‍ശനത്തിന്റെ മാധുര്യവും പേറി
ഒരാണ്ടുവുഴുവന്‍ കഴിയുന്നതോര്‍ത്താവാം
എന്‍മനം കേഴുവതെന്തേ.....
നല്ല പാതിതന്‍ സ്നേഹത്തിന്‍ ചൂടോര്‍ത്തോ അതോ
അമ്മതന്‍ വാത്സല്യ ശകാരമോര്‍ത്തോ
കുഞ്ഞുങ്ങള്‍ തന്‍ കിളികൊഞ്ചലോര്‍ത്താവാം
എന്നിനി കാണുമെന്‍ പ്രിയരെയെന്നോര്‍ത്താവാം

ഒരു പിന്‍ വിളി കാതോര്‍ത്തു പടിയിറങ്ങവെ
അടക്കിപ്പിടിച്ച തേങ്ങലുമായി മൌനം പൂണ്ടതെന്തേ!
വിങ്ങുന്ന മനസ്സുമായി ഇറങ്ങുന്ന എന്‍ ദു:ഖം
കാണാതെ പോയതെന്തേ..... അതോ
കണ്ടില്ലെന്ന് നടിക്കുന്നതോ......

1 അഭിപ്രായം:

  1. ആദ്യ കവിതക്ക് എല്ലാ വിധ ഭാവുകങ്ങളും.... ഇതെഴുതാന്‍ തോന്നിയതു തന്നെ ഒരു കലാകാരന്‍ ഉള്ളില്‍ ഉണ്ടെന്നുള്ളതിന് തെളിവാണ്.... ആറന്മുള കണ്ണാടി പോലെയാണ് എഴുത്തുകാരന്റെ തൂലിക.... കൂടുതല്‍ ഉപയോഗിക്കുന്തോറും തിളക്കമേറിക്കൊണ്ടിരിക്കും.... കൂടുതല്‍ വായിക്കുക...അതിലും കൂടുതല്‍ എഴുതുക.... എല്ലാ ആശംസകളും!

    മറുപടിഇല്ലാതാക്കൂ