2009 ഓഗ 18

നിളതന്‍ ദു:ഖം

കളകളാരവം പൊഴിക്കുന്ന
നിളാനദിതന്‍ മണല്‍ത്തട്ടില്‍
കളിച്ചു വളര്‍ന്നതാണെന്റെ ബാല്യം
കാടുകളും മേടുകളും താണ്ടി
മന്ദമായി ഒഴുകുന്നെന്‍ നിളാനദി ഇന്നും,
സ്വച്ഛന്ദ സുന്ദരമാം കാവ്യം പോലെ.

ഇടവപ്പാതിതന്‍ കലിതുള്ളലും പിന്നെ
കര്‍ക്കിടമാസത്തിന്‍ താണ്ഡവവും
എല്ലാമൊരു പുഞ്ചിരിയാല്‍ തന്റെ
മാറിലേറ്റു വാങ്ങുന്നവള്‍ അമ്മ,
നിറഞ്ഞൊഴുകും സ്നേഹ വായ്പ്പോടെ
ഇരുകരകളെ തഴുകി കൊണ്ടൊഴുകിടുന്നു.

ഇന്നതെല്ലാം കഥകളിലും പിന്നെ
പഴമതന്‍ മനസ്സിലെ കിനാക്കളിലും മാത്രം
പുഴതന്‍ രക്തവും മാംസവും ഊറ്റി
സൌഹൃദരമ്യഹര്‍മ്മ്യങ്ങള്‍ തീര്‍ക്കുന്നു മര്‍ത്ത്യന്‍.
അമ്മതന്‍ മാറിനെ വീറോടെ വെട്ടി പൊളിച്ച്
കപ്പയും, വെള്ളരിയും, കുമ്പളവും നടുന്നു.

എല്ലാ നൊമ്പരവും നിശ്ശബ്ദം സഹിച്ച്
ശോഷിച്ച് പോയെരെന്‍ നിളാനദി
ഒരിറ്റ് ദാഹജലത്തിനായി കേഴുമ്പഴും
ശുഷ്കമാം തന്‍ കൈകള്‍ നീട്ടി
കരയെ പുണരാന്‍ ശ്രമിക്കുന്നു വൃഥാ.

5 അഭിപ്രായങ്ങൾ:

  1. സുരേഷ്ജീ...
    (((((((ഠേ....))))))
    ഒരു തേങ്ങയടിച്ച് ബൂലോഗത്തേക്ക് വലതു കാല്‍ വച്ച് കയറിവാ.

    കൂടുതല്‍ എഴുതൂ.. കൂടുതല്‍ വായിക്കു.

    പുതിയ പോസ്റ്റ് വരുമ്പോള്‍ ലിങ്ക് തരാന്‍ മറക്കരുതേ..
    സ്നേഹപൂര്‍വ്വം
    സുല്‍

    മറുപടിഇല്ലാതാക്കൂ
  2. നന്നായിട്ടുണ്ട് , ഇനിയും എഴുതൂ എല്ലാ നന്മകളും നേരുന്നു

    മറുപടിഇല്ലാതാക്കൂ
  3. സുരേഷ്.... ബൂലൊക്കത്തിന്റെ വിശാലതയിലേക്ക് സ്വാഗതം.... എല്ലാ ഭാവുകങ്ങളും.... ഇതില്‍ കുറച്ചുകൂടി ഫീച്ചേര്‍സ് ഉള്‍പ്പെടുത്താന്‍ സാധിക്കും.... അതിലേക്ക് എന്റെ സഹായം ആവിശ്യമുണ്ടെങ്കില്‍ അറിയിക്കുമല്ലോ.... എന്റെ ബ്ലോഗുകളും സന്ദര്‍ശിക്കുക

    http://neervilakan.blogspot.com/

    http://keralaperuma.blogspot.com/

    മറുപടിഇല്ലാതാക്കൂ
  4. ഞാന്‍ കൂടെ ഒരു ബ്ലോഗനായ സ്ഥിതിക്കു താങ്കളെന്തിനാ മടിച്ചു നിന്നത്?ഏതായാലും വൈകിയിട്ടില്ല.ഇനി നിര്‍ത്തണ്ട.സഹായിക്കാനിവിടെ നിരവധി പേരുണ്ട്.പിന്നെ കവിത,അതെനിക്കു വഴങ്ങില്ല.എന്നാലും നിളയെ നന്നായറിയും.കുറ്റിപ്പുറത്ത് ജോലിക്കു പോയിരുന്നപ്പോള്‍ നോക്കി നെടുവീര്‍പ്പിടാറുണ്ടായിരുന്നു.പുഴയില്‍ ഇപ്പോള്‍ അക്കേഷ്യ കാടുകളാണ്!പിന്നെ മണല്‍ മാഫിയ!

    മറുപടിഇല്ലാതാക്കൂ